ഇംഗ്ലണ്ടിനെതിരായ ജയം കേരളത്തിലെ പ്രളയബാധിതര്‍ക്ക് സമര്‍പ്പിച്ച് കോഹ്‌ലി

Posted on: August 22, 2018 5:03 pm | Last updated: August 22, 2018 at 7:24 pm
SHARE

നോട്ടിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലെ ജയം കേരളത്തിലെ പ്രളയ ദുരിതബാധിതര്‍ക്ക് സമര്‍പ്പിച്ച് ഇന്ത്യന്‍ ക്യാപ്ടന്‍ വിരാട് കോഹ്‌ലി. കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി ഇന്ത്യന്‍ ടീമിന് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യമാണിതെന്ന് കോഹ്‌ലി മത്സരശേഷം പറഞ്ഞു.

ട്രെന്‍ഡ്ബ്രിഡ്ജില്‍ നടന്ന ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 203 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തുവിട്ടത്. വിജയലക്ഷ്യമായ 521 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ട് അവസാന ദിവസമായ ഇന്ന് 317 റണ്‍സിന് പുറത്തായി. അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ പേസ് ബൗളര്‍ ജസ്പീത് ബുംറയാണ് ഇംഗ്ലണ്ടിന്റെ നട്ടെല്ലൊടിച്ചത്.

രണ്ട് ഇന്നിംഗ്‌സുകളിലായി 97, 103 എന്നിങ്ങനെ റണ്‍സ് നേടിയ കോഹ്‌ലി കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. ജയത്തോടെ, അഞ്ച് ടെസ്റ്റുകളടങ്ങുന്ന പരമ്പര 2-1ന് സമനിലയിലായി. ആദ്യ രണ്ട് ടെസ്റ്റുകളിലും ഇംഗ്ലണ്ട് വിജയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here