Connect with us

Kerala

ഡാം തുറന്നുവിട്ടത് മുന്നൊരുക്കങ്ങളോടെ : കെഎസ്ഇബി ചെയര്‍മാന്‍

Published

|

Last Updated

തിരുവനന്തപുരം: ബാണാസുര സാഗര്‍ ഡാം തുറന്നുവിട്ടതില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന് കെഎസ്ഇബി ചെയര്‍മാന്‍ എന്‍എസ് പിള്ള. മുന്നൊരുക്കങ്ങളോടെയാണ് ഡാം തുറന്നതെന്നും ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കെഎസ്ഇബിയുടെ പക്കലുണ്ടെന്നും പിള്ള പറഞ്ഞു.

ഇടുക്കി ഇടമലയാര്‍ ഡാമുകള്‍ തുറക്കുന്നതിന് മുമ്പ് വിദഗ്ധരുമായി കൂടിയാലോചിച്ച് വ്യക്തമായ ധാരണയിലെത്തിയിരുന്നു. മുന്നറിയിപ്പ് ഘട്ടങ്ങള്‍ തയ്യാറാക്കി ക്യത്യമായ സമയങ്ങളില്‍ ജില്ലാ ഭരണകൂടത്തേയും ദുരന്തനിവരാണ സേനയേയും അറിയിച്ചിട്ടുണ്ട്. മുന്‍ കരുതലെടുത്തതുകൊണ്ടാണ് ഇതിലും വലിയ ദുരന്തമൊഴിവായതെന്നും ചെയര്‍മാന്‍ പറഞ്ഞു.

Latest