Connect with us

Kerala

പ്രളയം സര്‍ക്കാര്‍ സ്യഷ്ടിയെന്ന് രമേശ് ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം: പ്രളയം സര്‍ക്കാറിന്റെ സ്യഷ്ടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 1924 ലെ വെള്ളപ്പൊക്കം പ്രക്യതി സ്യഷ്ടിയാണെങ്കില്‍ ഇപ്പോഴത്തേത് മനുഷ്യ സ്യഷ്ടിയാണെന്നും ചെന്നിത്തല വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു.

സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ പ്രളയം ഉണ്ടാകുമായിരുന്നില്ല . മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നുവിട്ടതാണ് പ്രശ്‌നമായത്. വൈദ്യുതി വകുപ്പിന്റെ ലാഭക്കൊതിയും മന്ത്രിമാര്‍ തമ്മിലുള്ള അഭിപ്രായ ഭിന്നതയും ഡാം മാനേജ്‌മെന്റിനെ ബാധിച്ചു. ഡാം തുറക്കാന്‍ വൈകിയത് പ്രശ്‌നങ്ങള്‍ ഗുരുതരമാക്കിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. മാധ്യമങ്ങള്‍ക്കായി അണക്കെട്ട് തുറക്കാനാകില്ലെന്നായിരുന്നു മന്ത്രി മണിയുടെ നിലപാട്. 2397 അടി പിന്നിട്ടാല്‍ ട്രയല്‍ റണ്‍ നടത്തുമെന്ന ഉറപ്പ് മണി പാലിച്ചില്ലെന്നും ചെന്നിത്തല പറഞ്ഞു.

Latest