ദുരിതാശ്വാസ ക്യാമ്പില്‍ ഉറങ്ങുന്ന ഫോട്ടോ: ട്രോളര്‍മാര്‍ക്ക് വിശദീകരണവുമായി കണ്ണന്താനം

Posted on: August 22, 2018 11:36 am | Last updated: August 22, 2018 at 2:00 pm
SHARE

കോട്ടയം: ദുരിതാശ്വാസ ക്യാമ്പില്‍ കിടന്നുറങ്ങുന്ന ചിത്രം ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചതിനെ തുടര്‍ന്നുണ്ടായ ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ചങ്ങനാശ്ശേരി എസ്ബി ഹൈസ്‌കൂളിലെ ക്യാമ്പില്‍ കിടന്നുറങ്ങുന്നുവെന്ന കുറിപ്പോടെ കഴിഞ്ഞ ദിവസം രാത്രി മന്ത്രിയുടെ വേരിഫൈഡ് പേജിലാണ് ഉറങ്ങുന്ന ചിത്രം പങ്കുവെച്ചത്. ഇതോടെ പോസ്റ്റിന് കീഴില്‍ ട്രോളുകളുടെ കുത്തൊഴുക്കായിരുന്നു. ചിത്രം 6000 പേര്‍ പങ്ക് വെച്ചപ്പോള്‍ പതിനായിരത്തോളം പേര്‍ കമന്റ് ചെയ്തു.

‘നന്ദി ഫേസ്ബുക്ക് ഒരായിരം നന്ദി…
നമ്മള്‍ ഉറങ്ങുമ്പോള്‍ നാം അറിയാതെ ഉറങ്ങുന്ന ഫോട്ടോ ്അപ്ലോഡ് ആകുന്ന ഫീച്ചര്‍ പുറത്തിറക്കിയതിന്…
നന്ദി കണ്ണന്താനംജീ ഈ ഫീച്ചര്‍ മലയാളിക്ക് പരിചയപ്പെടുത്തിയതിന്’- തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് കീഴില്‍ വന്നത് . ഇതോടെ പോസ്റ്റ് സംബന്ധിച്ച് വിശദീകരണവുമായി മന്ത്രി നേരിട്ട് രംഗത്തെത്തി. താനല്ല ആ ഫോട്ടോ ഇട്ടതെന്നും പളയ ബാധിത മേഖലകള്‍ സന്ദര്‍ശിക്കുന്നതിനിടെ ക്യാമ്പില്‍ ചെലവഴിച്ചെന്നും ആ അവസരത്തില്‍ തന്റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന പേഴ്‌സണല്‍ സ്റ്റാഫാണ് ഉറങ്ങുന്ന ഫോട്ടോ പോസ്റ്റ് ചെയ്തതെന്നും കണ്ണന്താനം ഫേസ്ബുക്കില്‍ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here