മുന്‍ കേന്ദ്ര മന്ത്രി ഗുരുദാസ് കാമത്ത് അന്തരിച്ചു

Posted on: August 22, 2018 10:19 am | Last updated: August 22, 2018 at 12:39 pm

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഗുരുദാസ് കാമത്ത്(63) ഹ്യദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചു. മുംബൈ മുന്‍ പിസിസി അധ്യക്ഷനാണ്.

രണ്ടാം യുപിഎ സര്‍ക്കാറില്‍ ആഭ്യന്തര സഹമന്ത്രിയായിരുന്ന കാമത്ത് ഐടി കമ്യൂണിക്കേഷന്‍സ് വകുപ്പുകളുടെ ചുമതലയും വഹിച്ചിരുന്നു. 2013ല്‍ മന്ത്രി സ്ഥാനം രാജിവെച്ചു. തുടര്‍ന്ന് എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിക്കപ്പെട്ടു. പ്രവര്‍ത്തക സമതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2017ല്‍ പാര്‍ട്ടി സ്ഥാനങ്ങളെല്ലാം രാജിവെച്ച കാമത്ത് മുംബൈയില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ നേതാക്കളിലൊരാളായിരുന്നു.