ജൈസലിന് എസ് വൈ എസ് വീട് നിര്‍മിച്ച് നല്‍കും

Posted on: August 22, 2018 9:28 am | Last updated: August 22, 2018 at 9:28 am

കോഴിക്കോട്: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ എല്ലാം മറന്നും മാറ്റിവെച്ചും കര്‍മനിരതരായി സേവനം ചെയ്ത സാന്ത്വനം വളണ്ടിയര്‍ മാരെ അനുമോദിച്ച് അവാര്‍ഡ് നല്‍കാന്‍ എസ് വൈ എസ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ജീവരക്ഷാ ബോട്ടിലേക്ക് കയറാന്‍ സ്വന്തം മുതുക് ചവിട്ടുപടിയാക്കി കേരളത്തിന്റെ ശ്രദ്ധയും പ്രശംസയും പിടിച്ചു പറ്റിയ താനൂരിലെ എസ് വൈ എസ് പ്രവര്‍ത്തകനും ട്രോമാകെയര്‍ വളണ്ടിയറുമായ കെ പി ജൈസലിന് വീട് നിര്‍മിച്ചു നല്‍കും. പ്രസ്ഥാനത്തിന്റെ പ്രവാസ മുഖമായ ഐ സി എഫ് ജി. സി കമ്മിറ്റിയുടെ സഹകരണത്തോടെ ദാറുല്‍ഖൈര്‍ ഭവന നിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വീടു നിര്‍മിച്ചു നല്‍കുക.

തികച്ചും സാധാരണക്കാരനായ ഭാര്യയും മൂന്നുമക്കളുമടങ്ങുന്ന കുടുംബത്തെ കൊച്ചു കൂരയില്‍ നിര്‍ത്തിയാണ് ജൈസല്‍ അതിസങ്കീര്‍ണമായ ജീവരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തിറങ്ങുന്നത്.