നെടുമ്പാശ്ശേരി വിമാനത്താവളം 26ന് തുറക്കും

Posted on: August 22, 2018 9:18 am | Last updated: August 22, 2018 at 11:37 am
SHARE

നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളം 26ന് തുറക്കുമെന്ന് സിയാല്‍ അറിയിച്ചു. യുദ്ധകാലാടിസ്ഥാനത്തില്‍ വിമാനത്താവളത്തിന്റെ ശുചീകരണ പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്. റണ്‍വേ, ടാക്‌സി വേ, പാര്‍ക്കിംഗ് ബേ എന്നിവിടങ്ങളിലെ വെള്ളക്കെട്ട് ഒഴിവായിട്ടുണ്ട്. രണ്ട് ദിവസം കൊണ്ട് റണ്‍വേയില്‍ അവശേഷിക്കുന്ന മില്ലിംഗ് ജോലികളും പൂര്‍ത്തിയാകും. സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി റണ്‍വേ ലൈറ്റുകളെല്ലാം അഴിച്ചു പരിശോധനകള്‍ പൂര്‍ത്തിയാക്കി മാത്രമായിരിക്കും പുനഃസ്ഥാപിക്കുക. തകര്‍ന്ന 2,600 മീറ്ററോളം ചുറ്റുമതില്‍ പുനര്‍നിര്‍മിക്കുക എന്നതാണ് വലിയ വെല്ലുവിളി.

യാത്രക്കാരുടെ ആവശ്യം മാനിച്ച് നാവികസേനാ വിമാനത്താവളത്തില്‍ നിന്ന് പരിമിതമായാണെങ്കിലും സര്‍വീസുകള്‍ നടത്തുകയാണെന്നും കൂടുതല്‍ വിമാന കമ്പനികള്‍ കൊച്ചിയിലെ നാവികസേനാ വിമാനത്താവളത്തില്‍ സര്‍വീസ് ഉടന്‍ നടത്തുമെന്നും സിയാല്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here