മലപ്പുറത്ത് വീടിന്റെ ചിമ്മിനി വ്യത്തിയാക്കുന്നതിനിടെ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു

Posted on: August 21, 2018 2:59 pm | Last updated: August 22, 2018 at 10:03 am
SHARE

മലപ്പുറം: വീടിന്റെ ചിമ്മിനി വ്യത്തിയാക്കുന്നതിനിടെ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു. സഹോദരന് പരുക്കേറ്റു. കോട്ടക്കല്‍ ഒതുക്കുങ്ങല്‍ കുഴിപ്പുറത്ത് ചക്കരത്തൊടി ഹമീദിന്റേയും റംലയുടേയും മകന്‍ സിനാന്‍(12)ആണ് മരിച്ചത്. സഹോദരന്‍ സല്‍മാന്‍ ഫാരിസിനാണ് പരുക്കേറ്റത്.

സല്‍മാന്‍ കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് രാവിലെയാണ് അപകടം. വീടിന്റെ ചിമ്മിനി് വ്യത്തിയാക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി ഇരുവര്‍ക്കും ഷോക്കേല്‍ക്കുകയായിരുന്നു. കോട്ടക്കല്‍ ഇസ്്‌ലാഹിയ പബ്ലിക്ക് സ്‌കൂളിലെ വിദ്യാര്‍ഥിയാണ് സിനാന്‍.