പ്രളയം:കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യാന്തര ഏജന്‍സികളുടെ സഹായം വേണ്ടെന്ന് കേന്ദ്രം

Posted on: August 21, 2018 12:56 pm | Last updated: August 22, 2018 at 10:03 am
SHARE

ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് രാജ്യാന്തര ഏജന്‍സികളുടെ സഹായം വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. കേരളത്തെ സഹായിക്കാന്‍ ഐക്യരാഷ്ട്ര സഭയും റെഡ് ക്രോസും സന്നദ്ധത അറിയിച്ച് കേന്ദ്രത്തെ സമീപിച്ചപ്പോഴാണ് ഈ പ്രതികരണം.

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സഹായം കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും മറ്റുള്ളവ കേരളം ശേഖരിക്കുന്നുണ്ടെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വിദേശ ഏജന്‍സികളെ അറിയിച്ചിരിക്കുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് സഹായം വേണ്ടെങ്കിലും പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണമെങ്കില്‍ സഹായം സ്വീകരിക്കാമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here