പ്രളയ ജലം: ചാലക്കുടി മാര്‍ക്കറ്റില്‍ കോടികളുടെ നാശനഷ്ടം

Posted on: August 21, 2018 10:39 am | Last updated: August 22, 2018 at 10:03 am

ത്യശൂര്‍: പ്രളയക്കെടുതിയെത്തുടര്‍ന്ന് ചാലക്കുടി മാര്‍ക്കറ്റിലുണ്ടായത് 300 കോടിയിലേറെ രൂപയുടെ നാശനഷ്ടമെന്ന് വിലയിരുത്തല്‍. ഓണവും പെരുന്നാളും മുന്നില്‍ കണ്ട് സംഭരിച്ച ടണ്‍ കണക്കിന് ഭക്ഷ്യധാന്യങ്ങളാണ് ഇവിടെ വെള്ളം കയറി നശിച്ചിരിക്കുന്നത്.

ചാലക്കുടി പുഴ കരകവിഞ്ഞ് ഒഴുകിയതിനെത്തുടര്‍ന്നാണ് മാര്‍ക്കറ്റ് വെള്ളത്തിലായത്. മാളയിലെ പ്രധാന വ്യാപാര സ്ഥാപനങ്ങള്‍ ബസ് സ്റ്റാന്‍ഡ് എന്നിവയും പൂര്‍ണമായും വെള്ളത്തിലായിരുന്നു. പലവ്യജ്ഞനക്കടകള്‍, തുണിക്കടകള്‍ , ബേക്കറികള്‍ തുടങ്ങിയവയില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ലക്ഷക്കണക്കിന് രൂപയുടെ സ്റ്റോക്കാണ് നശിച്ചിരിക്കുന്നത്. ഇവിടങ്ങളില്‍ വ്യാപാര മേഖല പൂര്‍വസ്ഥിതിയിലാകാന്‍ ദിവസങ്ങളെടുക്കും.