മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു

Posted on: August 21, 2018 9:57 am | Last updated: August 21, 2018 at 12:58 pm
SHARE

കൊച്ചി: മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. നാല് പേരെ രക്ഷപ്പെടുത്തി. ഇളങ്കുന്നപ്പുഴ സ്വദേശി വെലായുധന്‍(70)ആണ് മരിച്ചത്.

പുതുവൈപ്പിന്‍ എല്‍എന്‍ജി ടെര്‍മിനലിന് സമീപം ഇന്ന് രാവിലെ ഏഴ്മണിയോടെയായിരുന്നു അപകടം. വള്ളം തിരമാലയില്‍പ്പെട്ട് മറിഞ്ഞാണ് അപകടം. മറ്റ് വള്ളക്കാരാണ് നാല് പേരെ രക്ഷപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here