മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയെന്ന് വ്യാജ സന്ദേശം: യുവാവ് അറസ്റ്റില്‍

Posted on: August 21, 2018 9:48 am | Last updated: August 21, 2018 at 11:49 am

arrestപാലക്കാട്:മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയെന്ന് വ്യാജ സന്ദേശം പരത്തിയ യുവാവ് അറസ്റ്റില്‍. നെന്‍മാറ നെല്ലിക്കാട്ട് പറമ്പ് ബാബുവിന്റെ മകന്‍ അശ്വിന്‍ ബാബുവിനെയാണ് നെന്‍മാറ പോലീസ് അറസ്റ്റ് ചെയ്തത്.

സമൂഹമാധ്യമത്തിലൂടെ വോയ്‌സ് മെസേജ് വഴിയാണ് യുവാവ് പ്രളയക്കെടുതിക്കിടെ ജനങ്ങളില്‍ ഭീതിപരത്തിയ സന്ദേശമയച്ചത്. ഇത്തരം വ്യാജസന്ദേശങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.