പ്രളയക്കെടുതി:സര്‍വകക്ഷി യോഗം ഇന്ന് ചേരും

Posted on: August 21, 2018 9:26 am | Last updated: August 21, 2018 at 12:58 pm
SHARE

തിരുവനന്തപുരം:പ്രളയക്കെടുതി ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് വൈകിട്ട് നാലിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം ചേരും. ദുരിതശ്വാസ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി രാവിലെ മന്ത്രി സഭാ യോഗവും ചേരുന്നുണ്ട്. കേന്ദ്രസഹായത്തിനായി പ്രധാനമന്ത്രിയെ കാണുന്നത് സംബന്ധിച്ച് സര്‍വ്വ കക്ഷി യോഗത്തില്‍ തീരുമാനമെടുക്കും.

വെള്ളമിറങ്ങിയതിനെത്തുടര്‍ന്ന് വീടുകളിലും മറ്റും കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ എടുത്തുമാറ്റുന്ന പ്രവര്‍ത്തനങ്ങളാണ് ഇന്ന് നടക്കുക. പ്രളയക്കെടുതിയില്‍ വളര്‍ത്തു മ്യഗങ്ങള്‍ ചത്തൊടുങ്ങിയത് പകര്‍ച്ച വ്യാധികള്‍ക്ക് ഇടവരുത്തുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ശുചീകരണ പ്രവര്‍ത്തികള്‍ ഊര്‍ജിതമാക്കാനും തീരുമാനമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here