Connect with us

First Gear

28 കിലോമീറ്ററിലേറെ മൈലേജുമായി പുതിയ മാരുതി സിയാസ്

Published

|

Last Updated

മാരുതി സിയാസിന്റെ പരിഷ്‌കരിച്ച വകഭേദം ഇന്ത്യന്‍ വിപണിയിലെത്തി. പഴയ മോഡലിനെ അപേക്ഷിച്ച് പുറംമോഡിയിലും അകംമോഡിയിലും കാര്യമായ മാറ്റങ്ങളോടെയാണ് ന്യൂ സിയാസ് എത്തുന്നത്. പെട്രോള്‍ വകഭേദത്തിന് 8.19 ലക്ഷം രൂപയാണ് പ്രാരംഭവില. ഡീസലിന് 10.97 ലക്ഷവും.

പുതിയ ഡിസൈനിലുള്ള ഗ്രില്ല്, സ്വെപ്റ്റ് ബാക്ക് ശൈലിയിലുള്ള പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍ തുടങ്ങിയവ പുതിയ സിയാസിന് ചന്തം കൂട്ടുന്നു. പുതിയ സ്റ്റിയറിംഗ് വീലും അപ്‌ഹോള്‍സ്റ്ററിയും ഇന്റീരിയലിന് ഗാംഭീര്യം നല്‍കും. ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ സപ്പോര്‍ട്ടോടു കൂടിയ ഇന്‍ഫൊര്‍ടൈന്‍മെന്റ് സിസ്റ്റവും സിയാസില്‍ ഉണ്ടാകും.

മൈല്‍ഡ് ഹൈബ്രിഡ് ടെക്‌നോളജിയുള്ള പുതിയ 1.5 ലിറ്റര്‍ കെ സീരീസ് എന്‍ജിനാണ് പെട്രോള്‍ സിയാസിന് കരുത്ത് പകരുക. മൈലേജ് മാന്വല്‍ മോഡലിന് 21.56 കിലോമീറ്ററും ഓട്ടോമാറ്റിക്കിന് 20.28 കിലോമീറ്ററുമാണ്.

1.3 ലിറ്റര്‍ ടെര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിന്‍ 89 ബിഎച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കും നല്‍കും. മൈലേജ് 28.09 കിലോമീറ്ററും. ഹോണ്ട സിറ്റി, ടൊയോട്ട യാരിസ്, ഹ്യുണ്ടായി വെര്‍ണ എന്നിവരായിരിക്കും വിപണിയില്‍ സിയാസിന്റെ എതിരാളികള്‍.

---- facebook comment plugin here -----

Latest