Connect with us

Kerala

ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ എത്തിയത് 210 കോടി: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: കേരളത്തെ കശക്കിയെറിഞ്ഞ പ്രളയത്തില്‍ നിന്ന് കരകയറ്റാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ ലഭിച്ചത് 210 കോടി രൂപ. 160 കോടി രൂപയുടെ വാഗ്ദാനം ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രളയക്കെടുതിയില്‍ ഇന്ന് ആറ് പേര്‍ മരിച്ചതായും ഓഗസ്റ്റ് എട്ട് മുതലുള്ള കണക്ക് അനുസരിച്ച് ആകെ 223 പേര്‍ മരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

രക്ഷാപ്രവര്‍ത്തനത്തില്‍ വലിയ പങ്ക് വഹിച്ച മത്സ്യത്തൊഴിലാളികളെ ഈ മാസം 29ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ ആദരിക്കും. ഇതില്‍ എല്ലാ മത്സ്യത്തൊഴിലാളികളും പങ്കെടുക്കണം. യുവാക്കളും മോട്ടോര്‍ തൊഴിലാളികളും എല്ലാം രക്ഷാദൗത്യത്തില്‍ ശ്രദ്ധേയമായ പങ്ക് വഹിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദുരിതാശ്വസ നിധിയിലേക്ക് ഫണ്ട് ശേഖരിക്കാന്‍ ചില തെറ്റായ രീതികള്‍ സ്വീകരിക്കുന്നുണ്ട്. ഇത് അംഗീകരിക്കാനാകില്ല. ആര്‍ഭാടപൂര്‍വമായ ചടങ്ങുകള്‍ ഒഴിവാക്കി സമൂഹം ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കണം. പുനരധിവാസം മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഇനി വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Latest