കേരളത്തിന് 50 കോടിയുടെ പുനരധിവാസ പദ്ധതിയുമായി ഡോ. ഷംസീര്‍ വയലില്‍

Posted on: August 20, 2018 8:03 pm | Last updated: August 21, 2018 at 9:50 am
SHARE

അബുദാബി: പ്രളയം ദുരിതം വിതച്ച കേരളത്തിന് 50 കോടി രൂപയുടെ പുനരുദ്ധാരണ പാക്കേജുമായി യുവ വ്യവസായി ഡോ. ഷംസീര്‍ വയലില്‍ നേതൃത്വം നല്‍കുന്ന വിപിഎസ് ഗ്രൂപ്പ്. ഭവന നിര്‍മ്മാണം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ രംഗങ്ങളില്‍ കേരളം നേരിട്ട ദുരിതങ്ങള്‍ പരിഹരിക്കുന്നതിനുള്ള ബഹുമുഖ പദ്ധതികളാണ് വിപിഎസ് ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

വ്യവസായ പങ്കാളികളെയും പ്രാദേശിക ഭരണ കേന്ദ്രങ്ങളെയും ബന്ധപ്പെടുത്തി സമയ ബന്ധിതമായും വേഗത്തിലും പദ്ധതി പൂര്‍ത്തീകരിക്കുമെന്ന് ഷംസീര്‍ പറഞ്ഞു. പ്രളയക്കെടുതി നേരിടുന്നതില്‍ കേരള ഭരണകൂടവും ജനതയും കാണിച്ച ആത്മാര്‍പ്പണവും ഐക്യവും ഏതു പ്രതിസന്ധിയും തരണം ചെയ്യാനാകുമെന്ന വിശ്വാസം ഉളവാക്കിയിട്ടുണ്ട്. വിവിധ സേനാ വിഭാഗങ്ങളും സന്നദ്ധ പ്രവര്‍ത്തകരും മല്‍സ്യ ബന്ധന തൊഴിലാളികളും കേരളത്തിന്റെ അതിജീവനം എളുപ്പമാക്കി. ഇനി വേണ്ടതു പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ കാലതാമസം കൂടാതെ നടപ്പാക്കുകയാണ്. അതിനാല്‍ ഏറ്റവും പ്രാഥമിക പരിഗണന അര്‍ഹിക്കുന്ന മേഖലകളില്‍ ധന വിനിയോഗം നടത്തി പ്രളയ ബാധിത പ്രദേശങ്ങളുടെ പുനര്‍നിര്‍മാണം പൂര്‍ത്തീകരിക്കുന്നതില്‍ കേരളത്തിനൊപ്പം നില്‍ക്കുകയാണ് വി.പി.എസ് ഗ്രൂപ്പ് ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here