കാര്‍ഷിക വായ്പകള്‍ക്ക് ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം

Posted on: August 20, 2018 7:46 pm | Last updated: August 21, 2018 at 9:50 am
SHARE

തിരുവനന്തപുരം: മഴക്കെടുതിയെ തുടര്‍ന്ന് വന്‍ കൃഷിനാശമുണ്ടായ സാഹചര്യത്തില്‍ കാര്‍ഷിക വായ്പ തിരിച്ചടവിന് സര്‍ക്കാര്‍ ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു. തിരിച്ചടവ് കാലാവധി അഞ്ച് വര്‍ഷത്തേക്ക് പുനഃക്രമീകരിക്കാനും കൃഷി മന്ത്രി വിളിച്ചുചേര്‍ത്ത ബാങ്കേഴ്‌സ് സമിതി യോഗം തീരുമാനിച്ചു.

തിരിച്ചടവ് വീഴ്ചക്ക് സര്‍ഫാസി നിയമപ്രകാരം നടപടി എടുക്കേണ്ടതില്ല എന്നും യോഗത്തില്‍ തീരുമാനിച്ചു.