രണ്ട് വര്‍ഷത്തെ ദുരിത ജീവിതത്തിനറുതി; ഉമ്മയും മകളും നാടണയുന്നു

Posted on: August 20, 2018 3:35 pm | Last updated: August 20, 2018 at 3:35 pm
SHARE
ഐ ആര്‍ സി സഹായം കൈമാറുന്നു

റാസ് അല്‍ ഖൈമ: കഴിഞ്ഞ രണ്ടു വര്‍ഷമായി വിസയില്ലാതെ കഴിഞ്ഞിരുന്ന സ്ത്രീയും മകളും ഐ ആര്‍ സിയുടെ ഇടപെടലിലൂടെ നാട്ടിലേക്ക് പോകാനൊരുങ്ങുന്നു.
ഐ ആര്‍ സി ഹെല്‍പ് ഡസ്‌കില്‍ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് എത്തിയ പാലക്കാട് സ്വദേശിയായ സ്ത്രീയും മകള്‍ക്കും അധികൃതര്‍ വേണ്ട സഹായങ്ങള്‍ നല്‍കുകയും പൊതുമാപ്പ് കേന്ദ്രത്തിലെ നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു കൊടുക്കുകയായിരുന്നു.
സാമ്പത്തിക ബുദ്ധിമുട്ടിലുള്ള ഈ കുടുംബത്തിന് ടിക്കറ്റ് നല്‍കി ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സഹായത്തോടെ നടപടികള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

ഐ ആര്‍ സി ഭാരവാഹികളായ ഡോ. നിഷാം, ജനറല്‍ സെക്രെട്ടറി അഡ്വ: നജുമുദീന്‍, ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തകരായ പുഷ്പന്‍ ഗോവിന്ദന്‍, ജോര്‍ജ് സാമുവേല്‍, ഡോ. സാജിദ് കടക്കല്‍, മുഹമ്മദ് കൊടുവളപ്പ്, ശകീര്‍ അഹമ്മദ്, അബ്ദുല്‍ ജബ്ബാര്‍, പദ്മരാജന്‍, സാലിം, അനീസുദീന്‍ എന്നിവര്‍ ചേര്‍ന്ന് ടിക്കറ്റും മറ്റു രേഖകളും ഇവര്‍ക്ക് കൈമാറി.

LEAVE A REPLY

Please enter your comment!
Please enter your name here