ഇനി ചാറ്റല്‍ മഴമാത്രം; എല്ലാ ജില്ലകളിലേയും ജാഗ്രതാ നിര്‍ദേശം പിന്‍വലിച്ചു

Posted on: August 20, 2018 1:52 pm | Last updated: August 20, 2018 at 8:04 pm
SHARE

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നിലവിലുള്ള ജാഗ്രതാ നിര്‍ദേശം പിന്‍വലിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തില്‍ ഇനി കനത്ത മഴയുണ്ടാകില്ലെന്നും ചാറ്റല്‍മഴ മാത്രമാണ് ഉണ്ടാവുകയെന്നും അധികൃതര്‍ അറിയിച്ചു.

പ്രത്യേക മുന്നറിയിപ്പുകള്‍ പുറപ്പെടുവിക്കാത്തതും കഴിഞ്ഞ 24 മണിക്കൂറില്‍ അതിതീവ്ര മഴ ഉണ്ടാകാത്തതും ആശ്വാസകരമാണ്. അതേസമയം, പ്രളയക്കെടുതിയില്‍ കുടുങ്ങിയവര്‍ക്കായുള്ള എറണാകുളം ജില്ലയിലെ രക്ഷാപ്രവര്‍ത്തനം പൂര്‍ണമായെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ക്യാമ്പുകളില്‍ ഭക്ഷണപ്പൊതിയും മരുന്നും വിതരണം ചെയ്യുന്നത് ഊര്‍ജിതമായി തുടരുകയാണ്.
എന്നാല്‍, പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലെ സ്ഥിതി ഗുരുതരമാണ്. നിരവധിപേര്‍ ഇപ്പോഴും പലയിടത്തായി കുടുങ്ങികിടക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here