മുഖ്യമന്ത്രിയെ സൈനിക വേഷത്തില്‍ ആക്ഷേപിച്ചയാള്‍ക്കെതിരെ കേസെടുത്തു

Posted on: August 20, 2018 1:15 pm | Last updated: August 20, 2018 at 7:51 pm
SHARE

തിരുവനന്തപുരം: പ്രളയക്കെടുതി ദുരിതാശ്വാസ പ്രവര്‍ത്തനത്തിനിടെ, സൈനിക വേഷം ധരിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ ആക്ഷേപിക്കുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. പത്തനംതിട്ട കടമ്മനിട്ട സ്വദേശിയായ കെ.എസ്. ഉണ്ണി എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്. ആള്‍മാറാട്ടം, പൊതുജനശല്യം എന്നീ കാര്യങ്ങള്‍ക്ക് ഐപിസി 505, 118ഡി തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. ഇയാള്‍ ടെറിട്ടോറിയല്‍ ആര്‍മി ഉദ്യോഗസ്ഥനെന്നു പ്രാഥമിക വിവരം. മുഖ്യമന്ത്രിയെ ചോദ്യം ചെയ്തുകൊണ്ടു സൈനിക വേഷത്തില്‍ ഒരാള്‍ സംസാരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ, ഇയാല്‍ സൈനികന്‍ അല്ലെന്ന് വ്യക്തമാക്കി കരസേന രംഗത്തെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here