പ്രളയക്കെടുതിയില്‍ ജര്‍മന്‍ യാത്ര: മന്ത്രി രാജുവിനെ വിമര്‍ശിച്ച് കാനം

Posted on: August 20, 2018 12:20 pm | Last updated: August 20, 2018 at 8:06 pm
SHARE

തിരുവനന്തപുരം: കേരളം പ്രളയക്കെടുതിയില്‍ വലയുന്നതിനിടെ ജര്‍മനിയിലേക്ക് പോയ വനം മന്ത്രി കെ.രാജുവിനെ വിമര്‍ശിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മഴക്കെടുതിയില്‍ സംസ്ഥാനം ദുരിതമനുഭവിക്കുന്ന വേളയില്‍ രാജു വിദേശ യാത്ര പോയത് ശരിയായില്ലെന്ന് കാനം പറഞ്ഞു. നേരത്തെ പാര്‍ട്ടിയില്‍ നിന്ന് അനുവാദം വാങ്ങിയിരുന്നെങ്കിലും ഈ സമയത്തുള്ള യാത്ര അനുചിതമായെന്ന് കാനം മാധ്യമങ്ങളോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here