ഹജ്ജ്: അറഫ ശുഭ്രസാന്ദ്രം, 23 ലക്ഷം ഹാജിമാര്‍ അറഫ സംഗമത്തില്‍ പങ്കെടുത്തു

Posted on: August 20, 2018 11:37 am | Last updated: August 20, 2018 at 7:51 pm
SHARE

അറഫ: ലബ്ബൈകിന്റെ മന്ത്രധ്വനിയില്‍ അറഫയും പരിസരവും തൂവെള്ള വസ്ത്രധാരികളാല്‍ നിറഞ്ഞു. അറഫാ സംഗമത്തോടെ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കമായി.

വിദേശ തീര്‍ത്ഥാടകരും ആഭ്യന്തര ഹാജിമാരടക്കം ഈ വര്‍ഷം 2,368,873 പേരാണ് ഹജ്ജിനെത്തിയതെന്ന് സഊദി ഹജ്ജ് മന്ത്രാലയം അറിയിച്ചു.
മസ്ജിദു നമിറയില്‍ നടക്കുന്ന ഈ വര്‍ഷത്തെ അറഫ ഖുതുബ ഇംഗ്ലീഷ്, ഫ്രഞ്ച്, ഉര്‍ദു, പേര്‍ഷ്യന്‍, മലായി തുടങ്ങിയ അഞ്ചു ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുന്നുണ്ട്.

ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങളില്‍ പങ്കെടുക്കുന്നതിന് മക്ക ഡെപ്യൂട്ടി അമീര്‍ അബ്ദുല്ലാഹിബ്‌നു ബന്ദര്‍ മാശാ ഇര്‍ ട്രെയിന്‍ മാര്‍ഗ്ഗം അറഫയിലെത്തി. ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ ഇന്നലെ അര്‍ധരാത്രി മുതല്‍ തന്നെ സംഘങ്ങളായി അറഫയിലേക്കു നീങ്ങിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here