ഇന്ത്യന്‍ മീഡിയ അബുദാബി: റാശിദ് പൂമാടം പ്രസിഡന്റ്; ടിപി അനൂപ് ജനറല്‍ സെക്രട്ടറി

Posted on: August 19, 2018 8:06 pm | Last updated: August 20, 2018 at 8:10 pm
SHARE
റാഷിദ് പൂമാടം, ടിപി അനൂപ്, സമീര്‍ കല്ലറ

അബുദാബി: അബുദാബിയിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ അബുദാബിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട് റസാഖ് ഒരുമനയൂരിന്റെ അദ്ധ്യക്ഷതയില്‍ അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാര വാഹികളെ തെരഞ്ഞെടുത്തത്.

ഭാരവാഹികളായി റാശിദ് പൂമാടം (പ്രസിഡന്റ്-സിറാജ് ദിനപത്രം), ടി പി അനൂപ് (ജനറല്‍ സെക്രട്ടറി-മാതൃഭൂമി ദിനപത്രം), സമീര്‍ കല്ലറ (ട്രഷറര്‍-മാതൃഭൂമി ടി വി), ഷിന്‍സ് സെബാസ്റ്റ്യന്‍ (വൈസ് പ്രസിഡന്റ്- ജനം ടി വി) എന്നിവരെ തിരഞ്ഞെടുത്തു. പ്രവര്‍ത്തക സമിതി അംഗംങ്ങളായി റസാഖ് ഒരുമനയൂര്‍, എസ് എം നൗഫല്‍, ടി പി ഗംഗാധരന്‍, പി എം അബ്ദുല്‍ റഹ്മാന്‍, ടി എ അബ്ദുല്‍ സമദ്, അനില്‍ സി ഇടിക്കുള, ധനജയശങ്കര്‍ എന്നിവരെ തിരഞ്ഞെടുത്തു. ടി പി ഗംഗാധരന്‍ റിട്ടേണിഗ് ഓഫീസറായിരുന്നു. പ്രസിഡണ്ട് റാശിദ് പൂമാടം നന്ദി പറഞ്ഞു.

കേരളത്തിലെ ദുരന്ത നിവാരണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഐ എം എ പ്രവര്‍ത്തകര്‍ സ്വരൂപിച്ച തുക കൈമാറി. വരും ദിനങ്ങളിലും കേരളത്തിലെ പ്രളയത്തിന് കൈതാങ്ങായി സഹായങ്ങള്‍ എത്തിക്കുമെന്ന് പുതിയ ഭാരവാഹികള്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here