ഹജ്ജ്: സര്‍വ്വ സജ്ജരായി സഊദി റെഡ് ക്രസന്റ്

Posted on: August 19, 2018 12:55 pm | Last updated: August 19, 2018 at 9:25 pm

മിന: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ക്കെത്തുന്ന തീര്‍ഥാടകര്‍ക്ക് ആവശ്യമായ വൈദ്യ സഹായം ലഭ്യമാക്കുന്നതിനായുള്ള സജ്ജ്ീകരണങ്ങള്‍ സഊദി റെഡ് ക്രസന്റ് ഹജ്ജിന്റെ പ്രധാന ചടങ്ങുകള്‍ നടക്കുന്ന മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളില്‍ പൂര്‍ത്തിയായി.

അടിയന്തര സാഹചര്യങ്ങളില്‍ ഹെലികോപ്റ്റര്‍ വഴിയാവും ഹാജിമാരെ ആശുപത്രികളില്‍ എത്തിക്കുക. ഇതിനായി വിവിധ സ്ഥലങ്ങളില്‍ ഹെലിപാഡുകളും സജ്ജമാക്കിയിട്ടുണ്ട്.

മിനയിലേക്കുള്ള എല്ലാ വഴികളിലും റെഡ് ക്രസന്റ് സേവനം ലഭ്യമാക്കിയിട്ടുണ്ട്. തീര്‍ഥാടകര്‍ക്ക് അടിയന്തിര സേവനങ്ങള്‍ ലഭ്യമാക്കാന്‍ ആധുനിക സൗകര്യങ്ങളോടെയുള്ള 360 ആംബുലന്‍സുളും കൂടാതെ 15 സ്പീഡ് വാഹനങ്ങള്‍, 20 മെഡിക്കല്‍ ബൈക്കുകള്‍, 36 സ്‌പെഷ്യല്‍ എമര്‍ജന്‍സി സെന്ററുകള്‍, 90 മെഡിക്കല്‍ സെന്ററുകള്‍, 1834 സ്‌പെഷ്യല്‍ മെഡിക്കല്‍ സംഘങ്ങള്‍ ടീമുകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.