Connect with us

Kerala

പാണ്ടനാട്ട് രക്ഷാപ്രവര്‍ത്തനത്തിന് പോയ ബോട്ട് കാണാതായി

Published

|

Last Updated

ചെങ്ങന്നൂര്‍: പാണ്ടനാട്ട് രക്ഷാപ്രവര്‍ത്തനത്തിന് പോയ മത്സ്യബന്ധന ബോട്ട് കാണാതായി. മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ ആറ് പേര്‍ ബോട്ടിലുണ്ടായിരുന്നത്. ശനിയാഴ്ച രാത്രി പാണ്ടനാട്ട് പഞ്ചായത്തിന് സമീപം രക്ഷാപ്രവര്‍ത്തനത്തിന് പോയ ബോട്ടാണ് കാണാതായത്.

പലയിടങ്ങളിലും വെള്ളം ഇറങ്ങിയതിനാല്‍ വലിയ ബോട്ടുകള്‍ ഉപയോഗിച്ച് ഇവര്‍ക്കായി തിരച്ചില്‍ നടത്താന്‍ സാധിക്കാത്ത സ്ഥിതിയാണ്. അതിനാല്‍ ചെറിയ വള്ളങ്ങള്‍ ഉപയോഗിച്ച് നാട്ടുകാര്‍ തെരച്ചില്‍ നടത്തുന്നുണ്ട്. ബോട്ട് കണ്ടെത്താന്‍ ഹെലികോപ്റ്ററിന്റെ സഹായം വേണമെന്നും ആവശ്യം ഉയരുന്നുണ്ട്.