ഹജ്ജ്: 19 ലക്ഷം ഹാജിമാര്‍ ഇതുവരെ ഹജ്ജ് നിര്‍വഹിക്കാനെത്തി

Posted on: August 19, 2018 10:15 am | Last updated: August 19, 2018 at 9:26 pm
SHARE

മക്ക: വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ഹജ്ജിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇതുവരെ 1,991,673 ഹാജിമാര്‍ എത്തിയതായി ഹജ്ജ് മന്ത്രാലയം അറിയിച്ചു. അറഫ ദിനമായ തിങ്കളാഴ്ച വരെ ആഭ്യന്തര ഹാജിമാരുടെ വരവ് ഉണ്ടാവും. ഇതോടെ ഹാജിമാരുടെ എണ്ണം ഇരുപത് ലക്ഷം കവിയും. 1,652,040 ഹാജിമാര്‍ വിമാനത്താവളം വഴിയും 16,163 ഹാജിമാര്‍ കടല്‍മാര്‍ഗവും 85,579 ഹാജിമാര്‍ റോഡ് മാര്‍ഗവുമാണ് എത്തിയിരിക്കുന്നത്.
ഈ വര്‍ഷം 237,891 ആഭ്യന്തര ഹാജിമാരാണ് ഹജ്ജ് കര്‍മങ്ങള്‍ക്കായി എത്തുക. ആഭ്യന്തര തീര്‍ഥാടകരില്‍ സ്വദേശികളുടെ എണ്ണം കഴിഞ്ഞവര്‍ഷത്തേക്കാള്‍ കൂടുതലാണ്. 128130 സ്വദേശി തീര്‍ഥാടകരും 109,761 മറ്റുരാജ്യക്കാരുമാണ് സഊദിയില്‍ നിന്നും ഈ വര്‍ഷം ഹജ്ജിനുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here