ദുരിത കേന്ദ്രങ്ങളിലേക്ക് ആശ്വാസ കൈനീട്ടവുമായി മര്‍കസ്

Posted on: August 19, 2018 10:01 am | Last updated: August 19, 2018 at 9:05 pm

കോഴിക്കോട്: വന്‍പ്രളയം കാരണം കാരണം ഭക്ഷണത്തിനും ശുദ്ധജലത്തിനും സഞ്ചാരത്തിനും ബുദ്ധിമുട്ട് അനുഭവിക്കുന്ന മധ്യകേരളത്തിലെ സഹോദരന്മാര്‍ക്ക് ആശ്വാസ കൈനീട്ടവുമായി മര്‍കസ്.

ഇന്നലെ വൈകുന്നേരം കോഴിക്കോട് മര്‍കസ് കോംപ്ലക്‌സില്‍ നിന്ന് വിവിധ വാഹനങ്ങളിലായി പുറപ്പെട്ട സംഘം അയ്യായിരം ശുദ്ധജലക്കുപ്പികള്‍, 250 ലൈഫ് ജാക്കറ്റ്, ആയിരം പായ, ആയിരം സ്ത്രീകള്‍ക്കുള്ള വസ്ത്രം, ആയിരം കുട്ടികള്‍ക്കുള്ള വസ്ത്രങ്ങള്‍, ആയിരം നാപ്കിന്‍സ് പാക്കറ്റുകള്‍, ആയിരം പുരുഷന്മാര്‍ക്കുള്ള വസ്ത്രങ്ങള്‍, അടിസ്ഥാന രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍, ബ്രഡ്, ബിസ്‌ക്കറ്റ് തുടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എന്നിവയുമായാണ് മര്‍കസ് വാഹനങ്ങള്‍ പുറപ്പെട്ടത്.

പ്രളയക്കെടുതി പരിഹരിക്കാന്‍ സാധ്യമായ എല്ലാ സഹായ സഹകരങ്ങളും ചെയ്യുമെന്നും ജനങ്ങള്‍ സജീവമായി ഇക്കാര്യത്തില്‍ രംഗത്ത് ഇറങ്ങണമെന്നും മര്‍കസ് ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു.