Connect with us

Kerala

മന്ത്രി മുഹമ്മദ് അല്‍ ഗര്‍ഗാവി മുഖ്യമന്ത്രിയെ വിളിച്ചു; യു എ ഇ ഭരണകൂടത്തിന്റെ സഹായവാഗ്ദാനം അറിയിച്ചു

Published

|

Last Updated

ദുബൈ: യു എ ഇ ക്യാബിനറ്റ്, ഭാവികാര്യമന്ത്രി ഹിസ് എക്‌സലന്‍സി മുഹമ്മദ് അബ്ദുല്ല അല്‍ ഗര്‍ഗാവി മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ച്, യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, യു എ ഇ ജനത എന്നിവരുടെ അനുശോചനവും സഹായ സന്നദ്ധതയും അറിയിച്ചു.

സംസ്ഥാനത്തിന് ആവശ്യമായ സഹായം സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തു. ഹിസ് ഹൈനസ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ എന്നിവര്‍ എല്ലാവിധ സഹായത്തിനും നിര്‍ദേശിച്ചിട്ടുണ്ടെന്ന് അല്‍ ഗര്‍ഗാവി അറിയിച്ചു. പ്രളയ ബാധിത പ്രദേശങ്ങളില്‍ ഇന്ത്യന്‍ ഭരണകൂടത്തെ സഹായിക്കാനും ഇരു രാജ്യങ്ങളും സഹോദര തുല്യവും ചരിത്ര പ്രധാനവുമായ ബന്ധം പ്രതിഫലിപ്പിക്കാനും ശ്രമിക്കും.
യു എ ഇയില്‍ അടിയന്തര ദേശീയ സമിതി രൂപവത്കരിക്കാന്‍ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് കഴിഞ്ഞദിവസം നിര്‍ദേശിച്ചിരുന്നു. ഇന്ത്യന്‍ സമൂഹത്തിന്റെ സഹായത്തോടെ, യു എ ഇ റെഡ്ക്രസന്റ് സൊസൈറ്റി, ജീവകാരുണ്യ സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ പ്രസിഡന്റിന്റെ നിര്‍ദേശം ഉടന്‍ നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. രാജ്യത്തെ നിരവധി സ്വകാര്യ സ്ഥാപനങ്ങളും സഹകരിക്കുന്നു.

---- facebook comment plugin here -----

Latest