ദുരിതാശ്വാസത്തിന് ബോട്ട് വിട്ട് നല്‍കാന്‍ വിസമതിക്കുന്ന ഉടമകളെ അറസ്റ്റ് ചെയ്യും

രക്ഷാപ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുന്ന ബോട്ട് ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദ് ചെയ്യുവാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാത്ത ബോട്ട് ഉടമകള്‍ക്ക് സര്‍ക്കാറിന്റെ ജലാശയങ്ങളില്‍ നങ്കൂരമിടുന്നതിനുള്ള അനുമതി പിന്‍വലിക്കാനും നിര്‍ദേശം
Posted on: August 18, 2018 11:58 am | Last updated: August 18, 2018 at 2:16 pm
SHARE

ആലപ്പുഴ: ദുരിതാശ്വാസത്തിന് ബോട്ട് വിട്ട് നല്‍കാന്‍ വിസമതിക്കുന്ന ബോട്ട് ഉടമകളെ അറസ്റ്റ് ചെയ്യും. ബോട്ട് പിടിച്ചെടുത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയതായി മന്ത്രി ജി സുധാകരന്‍ പറഞ്ഞു.

പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുന്ന ബോട്ട് ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദ് ചെയ്യുവാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാത്ത ബോട്ട് ഉടമകള്‍ക്ക് സര്‍ക്കാറിന്റെ ജലാശയങ്ങളില്‍ നങ്കൂരമിടുന്നതിനുള്ള അനുമതി പിന്‍വലിക്കാനും കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here