കൊച്ചി: കടപ്രയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനിടെ രണ്ട് അഗ്നിശമന സേനാംഗങ്ങളെ കാണാതായി. ഫയര്‍ഫോഴ്‌സിന്റെ വാര്‍ത്താ വിനിമയ സംവിധാനവും തകരാറിലായിരിക്കുകയാണ്.
മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. മാനസികാരോഗ്യ കേന്ദ്രത്തില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മാനസികാരോഗ്യ കേന്ദ്രത്തില്‍ 150 പേര്‍ കുടുങ്ങിടക്കുകയാണ്.
മൂന്ന് ദിവസമായി 1500ലധികം പേര്‍ നാല് കെട്ടിടങ്ങളിലായി കുടിങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും കാര്യക്ഷമമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.