Connect with us

Kerala

LIVE: പറവൂരിൽ പള്ളിയുടെ മതിലിടിഞ്ഞ് വീണ് ആറ് പേർ മരിച്ചു

Published

|

Last Updated

കൊച്ചി: പറവൂരില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്ന പള്ളിയുടെ മതിലിടിഞ്ഞ ആറ് പേര്‍ മരിച്ചു. പള്ളിയില്‍ അഭയം തേടിയവാണ് മരിച്ചത്. നോര്‍ത്ത് കുത്തിയതോടുള്ള പള്ളിയിലാണ് അപകടം. വ്യാഴാഴ്ചയാണ് അപകടം നടന്നതെങ്കിലും ഇന്നാണ് വിവരം പുറംലോകമറിയുന്നത്.

മുഖ്യമന്ത്രിയുടെ അമേരിക്കൻ യാത്ര റദ്ദാക്കി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കന്‍ യാത്ര റദ്ദാക്കി. കേരളം പ്രളയക്കെടുതി നേരിടുന്ന സാഹചര്യത്തിലാണ് തീരുമാനം. ചികിത്സയ്ക്കായി ഞായറാഴ്ച അമേരിക്കയിലേക്ക് പോകാനാണ് മുഖ്യമന്ത്രി തീരുമാനിച്ചിരുന്നത്.

ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: രാഹുൽ

ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയം എത്രയും വേഗം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയായിരന്നു രാഹുലിന്റെ പ്രതികരണം. “പ്രിയപ്പെട്ട പ്രധാനമന്ത്രീ, ദയവായി കേരളത്തിലെ പ്രളയം എത്രയും വേഗം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക. നമ്മുടെ ജനങ്ങളുടെ ജീവനും ജീവിതവും ഭാവിയും അപകടത്തിലാണ്് ” – രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

കേരളത്തിന് 500 കോടി രൂപയുടെ കേന്ദ്ര സഹായം

പ്രളയക്കെടുതി നേരിടാന്‍ കേരളത്തിന് 500 കോടി രൂപ അടിയന്തരമായി അനുവദിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. കൊച്ചി വ്യോമസേന വിമാനത്താവളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുത്ത അവലോകന യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രാഥമിക കണക്കുകള്‍ പ്രകാരം കേരളത്തിന് 19,512 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് പ്രധാനമന്ത്രിയെ അറിയിച്ചത്. എന്നാല്‍ വെള്ളം ഇറങ്ങിയ ശേഷമേ യഥാര്‍ത്ഥ നഷ്ടം കണക്കാക്കാന്‍ പറ്റു. അടിയന്തരമായി 2000 കോടി രൂപയാണ് ആവശ്യപ്പെട്ടത്.

അതേസമയം, ദുരന്തബാധിത മേഖലകളില്‍ പ്രധാനമന്ത്രി വ്യോമനിരീക്ഷണം നടത്തി. നേരത്തേ, വ്യോമ നിരീക്ഷണം റദ്ദാക്കിയിരുന്നു കൊച്ചിയില്‍ കനത്ത കാറ്റും മഴയും തുടരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ നിരീക്ഷണം റദ്ദാക്കിയിരുന്നത്.

തെക്കന്‍ കേരളത്തിലെ ചിലയിടങ്ങളില്‍ ഇന്നും ശക്തമായ മഴ തുടരുകയാണ്. കനത്ത പ്രളയ ദുരന്തം നേരിടുന്ന ചെങ്ങന്നൂരിലും നല്ല മഴ പെയ്യുന്നുണ്ട്. ഇവിടെ ആയിരങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്.

കഴിഞ്ഞ മൂന്ന് ദിവസമായി വെള്ളത്തില്‍ ഒറ്റപ്പെട്ട മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു.

TODAYS LIVE UPDATES:

---- facebook comment plugin here -----

Latest