ചെങ്ങന്നൂരില്‍ പതിനായിരങ്ങള്‍ മരണമുഖത്തെന്ന് സജി ചെറിയാന്‍

Posted on: August 18, 2018 12:44 am | Last updated: August 18, 2018 at 9:58 am
SHARE

ആലപ്പുഴ: രൂക്ഷമായ പ്രളയക്കെടുതി നേരിടുന്ന ചെങ്ങന്നൂരില്‍ പതിനായിരങ്ങള്‍ മരണമുഖത്തെന്ന് സജി ചെറിയാന്‍ എംഎല്‍എ. അടിയന്തര സഹായം ലഭിച്ചില്ലെങ്കില്‍ അതീവ ഗുരുതരമായ സ്ഥിതിവിശേഷമാകും ചെങ്ങന്നൂരിലുണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു.

പ്രദേശത്ത് അമ്പതിലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. മേഖലയില്‍ പലയിടത്തും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ പോലും സാധിക്കുന്നില്ല. ഇടനാട് മാത്രം അയ്യായിരം പേരാണ് കുടുങ്ങിക്കിടക്കുന്നത്. ഇവരില്‍ പലര്‍ക്കും ഭക്ഷണം പോലും ലഭിക്കുന്നില്ല. ഇവിടെ കുടുങ്ങിയവരെ രക്ഷിക്കാന്‍ എയര്‍ലിഫ്റ്റിംഗ് മാത്രമേ വഴിയുള്ളൂ. ഹെലികോപ്റ്ററുമായി വന്ന് ആരെങ്കിലും രക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here