Connect with us

Kerala

പ്രളയക്കെടുതി വിലയിരുത്താന്‍ പ്രധാനമന്ത്രി കേരളത്തിലെത്തി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കൊടിയ പ്രളയക്കെടുതി വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് എത്തി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

ഇന്ന് രാജ്ഭവനില്‍ തങ്ങുന്ന പ്രധാനമന്ത്രി ശനിയാഴ്ച കൊച്ചിയിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ഹെലികോപ്റ്ററില്‍ ആയിരിക്കും സന്ദര്‍ശനം. മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.

---- facebook comment plugin here -----

Latest