Connect with us

Kerala

ഒമ്പത് ദിവസത്തിനിടെ 164 മരണം; രണ്ട് ലക്ഷത്തിലധികം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ഥിതി ഗുരുതരമായി തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് പ്രധാന പ്രശ്‌നം. ഈ ജില്ലകളില്‍ ആയിരക്കണക്കിന് ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ട്, ഇവരെ ഇന്ന് പകലോടെ രക്ഷപ്പെടുത്താനുള്ള വിപുലമായ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന 1567 ക്യാമ്പുകളില്‍ 52856 കുടുംബങ്ങളിലെ 2,30,000 പേര്‍ താമസിക്കുന്നുണ്ട്. ആഗസ്റ്റ് എട്ട് മുതലുള്ള കണക്കനുസരിച്ച് 164 പേര്‍ മരിച്ചു.

നിലവില്‍ ആര്‍മിയുടെ 16 ടീമുകളും, നാവികസേനയുടെ 13 ടീം തൃശൂരും 10 ടീം വയനാടും 4 ടീം ചെങ്ങന്നൂരും 12 ടീം ആലുവയിലും 3 ടീം പത്തനംതിട്ടയിലും പ്രവര്‍ത്തിക്കുന്നുണ്ട്. നാവികസേനയുടെ 3 ഹെലികോപ്റ്ററുകളും രംഗത്തുണ്ട്. കോസ്റ്റ് ഗാര്‍ഡിന്റെ 28 ടീമുകള്‍ വിവിധ കേന്ദ്രങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. എന്‍ഡിആര്‍എഫിന്റെ 39 ടീമുകള്‍ രംഗത്തുണ്ട്. ഇവരുടെ 14 ടീമുകളെ കൂടി ഉടന്‍ രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തെത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Latest