ആശ്വാസ വാര്‍ത്ത; മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് കുറയ്ക്കും

Posted on: August 17, 2018 1:07 pm | Last updated: August 17, 2018 at 3:39 pm

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് കുറയ്ക്കും. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയാക്കി കുറയ്ക്കാമെന്ന് മുല്ലപ്പെരിയാര്‍ സമിതി സുപ്രീം കോടതിയെ അറിയിച്ചു. ഘട്ടം ഘട്ടമായി വെള്ളം തുറന്നുവിടും. ഇപ്പോള്‍ 141 അടിക്ക് മുകളിലാണ് ജലനിരപ്പ്. വിഷയത്തില്‍ പ്രതിഷേധം ശക്തമായതോടെ തമിഴ്‌നാട് ഇക്കാര്യം സമ്മതിക്കുകയായിരുന്നു. എന്നാല്‍, അമിത് ജലം കേരളത്തിലേക്ക് തുറന്നുവിടാനാകില്ലെന്ന് കേരളം നിലപാടെടുത്തു.

നേരത്തെ, ജലനിരപ്പ് കുറക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും തമിഴ്‌നാട് ആവശ്യം തള്ളിയിരുന്നു. തമ്മിലടിക്കേണ്ട സമയമല്ല ഇതെന്ന് സുപ്രീം കോടതി പറഞ്ഞു. സുരക്ഷയാണ് പ്രധാനമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. തത്സമയ നീരീക്ഷണം വേണമെന്ന് സുപ്രീം കോടതി അറിയിച്ചു.