പല സഹായ അഭ്യര്‍ത്ഥനകളും ആവര്‍ത്തനം; പുതുതായി സഹായ അഭ്യര്‍ത്ഥന നടത്തുന്നവര്‍ തീയതിയും സമയവും കൂടി ഉള്‍പ്പെടുത്തുക

Posted on: August 17, 2018 12:42 pm | Last updated: August 17, 2018 at 2:47 pm

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും റെസ്‌ക്യൂ വാട്‌സ് ആപ്പ് നമ്പറുകളിലേക്കും വരുന്ന പല സഹായ അഭ്യര്‍ത്ഥനകളും ആവര്‍ത്തനങ്ങളാണെന്നും പുതുതായി സഹായ അഭ്യര്‍ത്ഥന നടത്തുന്നവര്‍ തിയതിയും സമയവും കൂടി ഉള്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കൃത്യമായ സ്ഥലവും ലാന്‍ഡ്മാര്‍ക്കും ജില്ലയും കുടുങ്ങികിടക്കുന്നവരുടെ കൃത്യമായ എണ്ണവും അവരെ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറും ഉണ്ടെങ്കില്‍ അതും ഉള്‍പ്പെടുത്തണം. രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുവാന്‍ അത് സഹായകരമാകും.