മഴക്കെടുതി: ഇന്ന് പള്ളികളില്‍ പ്രാര്‍ഥന നടത്തുക

Posted on: August 17, 2018 10:56 am | Last updated: August 17, 2018 at 10:56 am

കോഴിക്കോട്: സംസ്ഥാനത്ത് മഴക്കെടുതിമൂലം ജനജീവിതം ദുസ്സഹമായ സാഹചര്യത്തില്‍ മഴക്ക് ശമനം ലഭിക്കുന്നതിനും പ്രകൃതി ദുരന്തങ്ങളില്‍ നിന്ന് രക്ഷപ്രാപിക്കാനും ഇന്ന് ജുമുഅക്ക് ശേഷം പള്ളികളില്‍ വെച്ച് പ്രത്യേകം പ്രാര്‍ഥന നടത്തണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ ആളുകളും രംഗത്തിറങ്ങണമെന്നും സുന്നി സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് മുഴുവന്‍ ഘടകങ്ങളും ഉദാരമതികളും പരമാവധി സംഖ്യ സമാഹരിച്ച് നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
സഹായംഫെഡറല്‍ ബേങ്ക്, പുതിയറ ബ്രാഞ്ച് 13060200023819 samastha Kerala Sunni yuvajana samgham (santhwanam) എന്ന അക്കൗണ്ടിലേക്കാണ് അയക്കേണ്ടത്.