അരിക്കും പല വ്യഞ്ജനങ്ങള്‍ക്കും മാവേലി സ്‌റ്റോറുകളെ സമീപിക്കാം: ഭക്ഷ്യമന്ത്രി

Posted on: August 17, 2018 10:34 am | Last updated: August 17, 2018 at 10:34 am
SHARE

തിരുവനന്തപുരം: പ്രളയദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യത്തിനുള്ള അരിയും പല വ്യഞ്ജനങ്ങള്‍ക്കും തൊട്ടടുത്ത മാവേലി സ്‌റ്റോറുകളെ സമീപിക്കാവുന്നതാണെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ അറിയിച്ചു.

ക്യാമ്പുകളുടെ ചുമതലയുള്ള വില്ലേജ് ഓഫീസര്‍ നല്‍കുന്ന ലിസ്റ്റ് പ്രകാരം സാധനങ്ങള്‍ നല്‍കാന്‍ ബന്ധപ്പെട്ട മാവേലി സ്‌റ്റോര്‍ ഉദ്യോഗ സ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആവശ്യത്തിന് ഉള്ള സാധനങ്ങള്‍ എല്ലാ മാവേലി സ്‌റ്റോറുകളിലും എത്തിച്ചു നല്‍കാന്‍ ഗോഡൗണ്‍ ചുമതലയുള്ളവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.