പതിമൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി

Posted on: August 17, 2018 10:04 am | Last updated: August 17, 2018 at 1:30 pm

തിരുവനന്തപുരം: സംസ്ഥാനത്ത് കാസര്‍കോട് ഒഴികെ ഉള്ള എല്ലാ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 13 ജില്ലകളിലും കനത്ത മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

എല്ലാവരും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എറണാകുളം മുതല്‍ വടക്കോട്ടുള്ള ജില്ലകളിലാണ് മഴ ശക്തമായി പെയ്യുകയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.