പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍

Posted on: August 17, 2018 9:32 am | Last updated: August 17, 2018 at 1:30 pm

തിരുവനന്തപുരം: കേരളത്തിലെ പ്രളയക്കെടുതി നേരിടുന്ന ദുരിത ബാധിത പ്രദേശങ്ങള്‍ നേരിട്ട് സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനമാണ് ഇക്കാര്യം അറിയിച്ചത്. ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി ഇന്നെത്തുമെന്നാണ് തനിക്ക് ലഭിച്ച വിവരമെന്നും ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും കണ്ണന്താനം പറഞ്ഞു.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രളയക്കെടുതി അവലോകനയോഗത്തില്‍ പങ്കെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകായയിരുന്നു അദ്ദേഹം. ഇന്ന് കൊച്ചിയിലോ അല്ലെങ്കില്‍ തിരുവനന്തപുരത്തോ എത്തുന്ന പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രി സന്ദര്‍ശിക്കുന്ന സ്ഥലങ്ങള്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറാണ് തീരുമാനമെടുക്കേണ്ടത്.