Connect with us

Kerala

നൂറുകണക്കിന് ജീവന്‍ സൈന്യം രക്ഷപ്പെടുത്തിയത് അതിസാഹസികമായി

Published

|

Last Updated

കൊച്ചി: കനത്ത അടിയൊഴുക്കുള്ള പ്രദേശങ്ങളിലെ ബഹി നിലക്കെട്ടിടത്തിനു മുകളില്‍ക്കുടുങ്ങിയവരെ ഹെലികോപ്ടറില്‍ പറന്നെത്തിയാണ് സൈനികര്‍ രക്ഷപ്പെടുത്തിയത്.ഹെലികോപ്റ്ററില്‍ നിന്ന് റോപ് വഴി(കയര്‍) വഴി താഴെയിറങ്ങി കെട്ടിടത്തിനുമുകളില്‍ കുടുങ്ങിയവരെ ചേത്ത് പിടിച്ച് (എയര്‍ലിഫ്റ്റ്) ഹെലികോപ്റ്റിലെത്തിച്ച് രക്ഷപ്പെടുത്തിയ സൈനികരുടെ നടപടി മൂലം നൂറുകണക്കിനാളുകള്‍ക്കാണ് ഇന്നലെ ജീവന്‍ തിരിച്ചു കിട്ടിയത്. രാത്രിവരെയുള്ള കണക്കുകള്‍ പ്രകാരം ഇതുവരെ 2,182 പേരെ ഇത്തരത്തില്‍ വിവിധ രീതിയില്‍ സാഹസികമായി സൈനികര്‍ ക്ഷപ്പെടുത്തിയിട്ടുണ്ട്. വെള്ളക്കെട്ടും ചുഴിയും ഒഴുക്കും കാരണം ചില ഇടങ്ങളിലേക്ക് ബോട്ടുകള്‍ക്ക് എത്തിപ്പെടാനാകുന്നില്ല. ഇത്തരം സ്ഥലങ്ങളിലാണ് ഹെലികോപ്റ്ററില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

ആലുവ, ആറന്മുള മേഖലയില്‍ നിന്നുമാത്രം 132 പേരെ നാവികസേനാ ഹെലികോപ്റ്ററില്‍ രക്ഷപെടുത്തി. എല്ലാവരെയും കൊച്ചിയിലെ നാവിക ആസ്ഥാനത്തെ ക്യാമ്പിലാണ് എത്തിച്ചത്. സ്ത്രീകള്‍, കുട്ടികള്‍, വൃദ്ധര്‍ എന്നിവര്‍ ഈ കൂട്ടത്തിലുണ്ട്. ആറന്മുള എഞ്ചിനിയിറിംഗ് കോളേജിലെ 29 വിദ്യാര്‍ത്ഥികളും ഇവരില്‍പ്പെടും.
ആലുവ നഗരത്തില്‍ എന്‍ ഡിആര്‍ എഫിനാണ് രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതല.25 പേരുടെ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.പത്തട്ടിപ്പാലത്ത് കോസ്റ്റ് ഗാര്‍ഡിന്റെ 12 യൂണിറ്റുകള്‍ സജ്ജമാണ്.പറവൂരില്‍ കോസ്റ്റ് ഗാര്‍ഡും നേവിയും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. കോസ്റ്റ് ഗാര്‍ഡിന്റെ 14 അംഗ സംഘമാണ് പറവൂരിലുള്ളത്പറവൂര്‍ താലൂക്കില്‍ ആര്‍മിയുടെ മൂന്ന് ടീമുകള്‍ രക്ഷാ പ്രവര്‍ത്തനത്തിലുണ്ട്.

പഞ്ചായത്ത് ഭവന്‍, പുത്തന്‍വേലിക്കര , എഫ് എ സി ടി എന്നിവിടങ്ങളിലായാണ് ആര്‍മി ക്യാംപ്. കുന്നത്തുനാട് താലൂക്കില്‍ നേവിയുടെ രണ്ട് സംഘങ്ങള്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നു.കണയന്നൂര്‍-കൊച്ചി താലൂക്കുകളിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.കോതമംഗലം, മൂവാറ്റുപുഴ മേഖലയില്‍ 37 പേരുടെ എന്‍ ഡിആര്‍ എഫ് സംഘവും ആറു പേരടങ്ങുന്ന സംഘവും രക്ഷാപ്രവര്‍ത്തനം നടത്തുന്നു.കടുങ്ങല്ലൂരില്‍ കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.പറവൂരില്‍ നേവിയുടെ രണ്ട് സംഘങ്ങള്‍ കൂടി വിന്യസിച്ചു.
ആലുവയില്‍ ഹെലികോപ്റ്ററിലെത്തിയും സൈന്യം രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.ഇപ്പോഴത്തെകണക്ക്പ്രകാരംരക്ഷാപ്രവര്‍ത്തനങ്ങളില്‍കേരളത്തെസഹായിക്കാനും, വെള്ളപ്പൊക്കത്തില്‍കുടുങ്ങിപ്പോയവരെരക്ഷപ്പെടുത്താനും എന്‍ ഡി ആര്‍ എഫിന്റെ 18 ടീമുകള്‍, കരസേനയുടെഎഞ്ചിനീയറിംഗ് ടാസ്‌ക്ക്‌ഫോഴ്‌സിന്റെ എട്ട് ടീമുകള്‍അടങ്ങിയ ഒമ്പത് വിഭാഗംകോസ്റ്റ്ഗാര്‍ഡിന്റെ 22 ടീമുകള്‍, നാവികസേനയുടെമുങ്ങല്‍ വിദഗ്ദ്ധരടങ്ങിയ 24 ടീമുകള്‍എന്നിവഹെലികോപ്റ്ററുകള്‍, ചെറുവിമാനങ്ങള്‍, ബോട്ടുകള്‍, രക്ഷാ ഉപകരണങ്ങള്‍, ലൈഫ്‌ബോയ്കള്‍, ലൈഫ്ജാക്കറ്റുകള്‍മുതലാവയോടൊപ്പം സംസ്ഥാനത്തെത്തിയിട്ടുണ്ട്. ഇതിന് പുറമെ എന്‍ഡി ആര്‍എഫ് കര നാവികസേനകള്‍ എന്നിവ പ്രത്യേക ക്യാമ്പുകള്‍ വഴി മെഡിക്കല്‍സഹായവും ലഭ്യമാക്കുന്നുണ്ട്.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

---- facebook comment plugin here -----

Latest