ഇന്ത്യ മതസ്വാതന്ത്ര്യം ഏറ്റവും കൂടുതല്‍ നല്‍കുന്ന രാജ്യം: പൊന്മള

Posted on: August 16, 2018 10:28 pm | Last updated: August 16, 2018 at 10:28 pm

നോളജ് സിറ്റി: മതസ്വാതന്ത്ര്യം ഏറ്റവും കൂടുതല്‍ നല്‍ക്കപ്പെടുന്ന ലോകരാജ്യങ്ങളില്‍ വളരെ പ്രധാന രാജ്യമാണ് ഇന്ത്യയെന്നും ഈ സ്വാതന്ത്ര്യം ഇല്ലായ്മ ചെയ്യാനുള്ള ഏതുതരം നീക്കവും ഗുരുതരവും അപലനീയമാണെന്നും മര്‍കസ് ശരീഅ സിറ്റി ഡീന്‍ പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍. മര്‍കസ് നോളജ് സിറ്റിയിലെ ശരീഅ സിറ്റിയില്‍ നടന്ന സ്വാതന്ത്ര്യം, ജനാധിപത്യം, ഖിലാഫത്ത് എന്ന വിഷയത്തില്‍ നടന്ന അക്കാദമിക് സെമിനാറില്‍ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സര്‍വമതങ്ങള്‍ക്കും ഇന്ത്യയില്‍ പ്രവര്‍ത്തിക്കാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യമുണ്ട്. ഇന്ത്യന്‍ ഭരണഘടനയും കഴിഞ്ഞ കാല സര്‍ക്കാറും ഈ സ്വാതന്ത്ര്യം സഹിഷ്ണുതയും കാത്തു സൂക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോ: എ പി അബ്ദുല്‍ ഹകീം അസ്ഹരി, ഡോ. അബ്ദുസ്സലാം, ഡോ ഉമറുല്‍ ഫാറൂഖ് സഖാഫി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. സയ്യിദ് ഇയാസ് തങ്ങള്‍ സ്വഗതവും ഫാരിസ് നന്ദിയും പറഞ്ഞു.