വാജ്‌പേയിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

Posted on: August 16, 2018 9:01 pm | Last updated: August 16, 2018 at 9:01 pm
SHARE

തിരുവനന്തപുരം: മുന്‍പ്രധാനമന്ത്രി എ ബി. വാജ്‌പേയിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെയുളള അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയുടെ അവകാശങ്ങള്‍ സമര്‍ഥമായി അവതരിപ്പിക്കാന്‍ മികച്ച പാര്‍ലമെന്റേറിയനും നയതന്ത്രജ്ഞനും പ്രസംഗകനുമായ വാജ്‌പേയിക്ക് കഴിഞ്ഞിരുന്നു. ആര്‍എസ്എസ്സിലൂടെ പൊതുരംഗത്ത് വന്ന അദ്ദേഹം നാലുപതിറ്റാണ്ടിലേറെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സജീവമായി പ്രവര്‍ത്തിച്ചു. ബി.ജെ.പി.യുടെ സ്ഥാപകനേതാക്കളില്‍ പ്രമുഖനായ അദ്ദേഹം സഖ്യകക്ഷി സര്‍ക്കാറിനെ നയിച്ചുകൊണ്ട് വിവിധ വിഭാഗങ്ങളെ ഉള്‍ക്കൊള്ളാനുള്ള നൈപുണ്യം പ്രകടിപ്പിച്ചുവെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here