മുല്ലപ്പെരിയാര്‍ സുരക്ഷിതം; ആശങ്ക വേണ്ട; വ്യാജപ്രചാരണം നടത്തുന്നവര്‍ കുടുങ്ങും

Posted on: August 16, 2018 8:00 pm | Last updated: August 16, 2018 at 10:10 pm
SHARE

തിരുവനന്തപുരം: മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ പരിഭ്രാന്തരാകേണ്ടെന്ന് അധികൃതര്‍ അറിയിച്ചു. അണക്കെട്ടിന്റെ സ്ഥിതി നിയന്ത്രണവിധേയമാണ്. രണ്ട് സംസ്ഥാനങ്ങളില്‍ നിന്നായുള്ള ഉദ്യോഗസ്ഥര്‍ അണക്കെട്ടിലെ ജലനിരപ്പ് അവലോകനം ചെയ്യുന്നുണ്ട്.

അണക്കെട്ടിന് താഴെയുള്ള ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപാര്‍പ്പിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. കുപ്രചാരണങ്ങളില്‍ വിശ്വസിക്കരുത്. വ്യാജ സന്ദേശങ്ങള്‍ സൃഷ്ടിക്കുന്നവരേയും പ്രചരിപ്പിക്കുന്നവരേയും പിടികൂടും. ഇക്കാര്യം ആവശ്യപ്പെട്ട് സൈബര്‍ സെല്ലിന് നിര്‍ദേശം നല്‍കാന്‍ ജലവിഭവ സെക്രട്ടറി ഡിജിപിക്ക് കത്ത് നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here