ഓണാവധി പുനക്രമീകരിച്ചു; സ്‌കൂളുകള്‍ നാളെ അടയ്ക്കും; 29ന് തുറക്കും

Posted on: August 16, 2018 7:25 pm | Last updated: August 16, 2018 at 10:10 pm
SHARE

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളുടെ ഓണാവധിയില്‍ മാറ്റം. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഉള്‍പ്പെടെ പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്‌കൂളുകളുടെയും ഓണാവധി പുനഃക്രമീകരിച്ചു. സ്‌കൂളുകള്‍ ഓണാവധിക്കായി വെള്ളിയാഴ്ച അടയ്ക്കും. ഓണാവധി കഴിഞ്ഞ് ഈ മാസം 29 ബുധനാഴ്ച തുറക്കുന്നതുമായിരിക്കും. അവധി പ്രഖ്യാപിച്ച ജില്ലകളില്‍ വെള്ളിയാഴ്ച ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ല. പ്രളയക്കെടുതിയെ തുടര്‍ന്ന് പ്രവര്‍ത്തി ദിവസങ്ങള്‍ നഷ്ടപ്പെടുന്നത് കാരണമാണ് അവധിയില്‍ മാറ്റം വരുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here