കരിപ്പൂരിലെത്തുന്ന യാത്രക്കാര്‍ക്ക് ഹജ്ജ് ഹൗസില്‍ വിശ്രമിക്കാന്‍ സൗകര്യമൊരുക്കി

Posted on: August 16, 2018 7:13 pm | Last updated: August 16, 2018 at 7:13 pm
SHARE

കോഴിക്കോട്: കരിപ്പൂരിലെത്തുന്ന യാത്രക്കാര്‍ക്ക് (വരുന്നവര്‍ക്കും പോകുന്നവര്‍ക്കും) വിമാനത്താവളത്തിന് സമീപമുള്ള ഹജ്ജ് ഹൗസില്‍ വിശ്രമത്തിന് സൗകര്യം ഒരുക്കി. കേരളത്തിന്റെ ഹജ്ജ് ചുമതലയുള്ള മന്ത്രി ഡോ. കെ. ടി ജലീല്‍ ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിച്ചു.

മലബാര്‍ ഡവലപ്‌മെന്റ് ഫോറം ചെയര്‍മാന്‍ കെ.എം ബഷീര്‍ ഇതുമായി ബന്ധപ്പെട്ട് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, മലപ്പുറം ജില്ലാ കലക്ടര്‍ എന്നിവരുമായും നിരന്തരം ബന്ധപ്പെട്ടു. അവരും ആവശ്യമായ സഹായം നല്‍കി.

കലക്ടര്‍ ഇക്കാര്യത്തില്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. വിമാനത്താവളത്തിന് ആറു കിലോമീറ്റര്‍ അടുത്തുള്ള ചാമപറമ്പില്‍ ഒരു ഗ്രാമം മുഴുവന്‍ വീടുകള്‍ തുറന്നിട്ട് കാത്തിരിക്കുന്നുണ്ട്. വിളിച്ചാല്‍ ചാമപ്പറമ്പ് റിലീഫ് കമ്മിറ്റിയുടെ പ്രവര്‍ത്തകരെത്തും. ഫോണ്‍: 9645957576, 9961078470, 9961690212, 9847414658.