സംസ്ഥാനത്ത് ഉടനീളം വൈദ്യുതി വിതരണം മുടങ്ങുമെന്നത് തെറ്റായ പ്രചാരണം

Posted on: August 16, 2018 3:23 pm | Last updated: August 16, 2018 at 3:23 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഉടനീളം വൈദ്യുതി നില്ക്കാന്‍ സാധ്യതയുണ്ടെന്ന നിലയില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ഇബി. വെദ്യുതി മുടങ്ങിയ പ്രദേശങ്ങളില്‍ എത്രയും വേഗം വൈദ്യുതി പുനസ്ഥാപിക്കാനുളള അക്ഷീണ പ്രയത്‌നത്തിലാണ് ജീവനക്കാര്‍.

വെള്ളപ്പൊക്കം മൂലം അപകടമൊഴിവാക്കാന്‍ ഏകദേശം 4000 ത്തോളം ട്രാന്‍സ്‌ഫോര്‍മറുകള്‍ ഓഫ് ചെയ്ത് വെച്ചിരിക്കുകയാണ്. കൂടാതെ വിവിധ ജില്ലകളിലായി നാല് 110 കെ.വി സബ് സ്‌റ്റേഷന്‍, പതിമൂന്ന് 33 കെ.വി സബ് സ്‌റ്റേഷന്‍, ആറ് വൈദ്യുതി ഉത്പാദന നിലയങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം താല്കാലികമായി നിര്‍ത്തി വെച്ചിരുന്നു.

വെള്ളം ഇറങ്ങുന്ന മുറക്ക് ഇവിടെ പ്രവര്‍ത്തനം പുനരാരംഭിക്കും. ആയതിനാല്‍ തെറ്റായ വാര്‍ത്താ പ്രചാരണത്തില്‍ കുടുങ്ങരുതെന്നും കെഎസ്ഇബി അറിയിച്ചു.