Connect with us

Kerala

കേരളത്തിന്റെ ആവശ്യം തള്ളി; മുല്ലപ്പെരിയാറില്‍ ജലനിരപ്പ് കുറക്കില്ലെന്ന് തമിഴ്‌നാട്

Published

|

Last Updated

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയിലേക്ക് കുറച്ചുകൊണ്ടുവരുന്നതിന് ഇടപെടണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി തമിഴ്‌നാട്. ജലനിരപ്പ് കുറക്കില്ലെന്നും 142 അടിയായി നിലനിര്‍ത്തുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാളി പളനിസാമി വ്യക്തമാക്കി. ഡാം സുരക്ഷിതമാണെന്നും പളനിസ്വാമി മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.

അണക്കെട്ടിന്റെ സുരക്ഷിതത്വം കണക്കിലെടുത്ത് വെള്ളത്തിന്റെ അളവ് നിയന്ത്രിക്കണമെന്നും 142 അടിയില്‍ നിന്ന് വെള്ളം പെട്ടെന്ന് തുറന്നുവിടുമ്പോള്‍ വലിയ നാശനഷ്ടങ്ങള്‍ സംഭവിക്കുമെന്നും അതിനാല്‍ വെള്ളം കൂടുതലായി തുറന്നുവിടേണ്ടതുണ്ടെന്നും പിണറായി നേരത്തെ പളനിസ്വാമിക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കിയിരുന്നു.

---- facebook comment plugin here -----

Latest