റദ്ദാക്കിയ, പുനക്രമീകരിച്ച, വഴിതിരിച്ചുവിട്ട ട്രെയിനുകളുടെ വിവരങ്ങള്‍

Posted on: August 16, 2018 11:32 am | Last updated: August 16, 2018 at 1:47 pm
SHARE

വെള്ളം കയറിയതിനാല്‍ അങ്കമാലിക്കും ആലുവക്കും ഇടയില്‍ ബ്രിഡ്ജ് നമ്പര്‍ 176ലൂടെ തീവണ്ടികള്‍ കടത്തിവിടുന്നതു താത്കാലികമായി നിര്‍ത്തിവെച്ചു. ഈ സാഹചര്യത്തില്‍ തീവണ്ടി ഗതാഗതത്തില്‍ താഴെപ്പറയുന്ന ക്രമീകരണങ്ങള്‍ വരുത്തിയിട്ടുണ്ട്.

16-08-18നു റദ്ദാക്കിയ തീവണ്ടികള്‍

15-63-61 ഷൊര്‍ണൂര്‍-എറണാകുളം പാസഞ്ചര്‍ ഓടില്ല.

160818ന് ഓട്ടം പുനഃക്രമീകരിച്ച തീവണ്ടികള്‍:

2. 15-08-18നു ഹൂബ്ലിയില്‍നിന്നു പുറപ്പെട്ട 12777ാം നമ്പര്‍ ഹൂബ്ലി-കൊച്ചുവേളി എക്‌സ്പ്രസ് തൃശൂര്‍ വരെ മാത്രമേ സര്‍വീസ് നടത്തുകയൂള്ളൂ.

3. 150818നു ചെന്നൈ സെന്‍ട്രലില്‍നിന്നു പുറപ്പെട്ട 12695ാം നമ്പര്‍ ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് പാലക്കാട് ജംങ്ഷനില്‍ ഓട്ടം നിര്‍ത്തും.

4. 15-08-18നു കാരയ്ക്കലില്‍നിന്നു പുറപ്പെട്ട 16187ാം നമ്പര്‍ കാരയ്ക്കല്‍എറണാകുളം എക്‌സ്പ്രസ് പാലക്കാട് ജംക്ഷന്‍ വരെ മാത്രമേ ഓടുകയുള്ളൂ.

ഭാഗികമായി റദ്ദാക്കിയ തീവണ്ടി സര്‍വീസുകള്‍:

1. 16-08-18ന്റെ 12778ാം നമ്പര്‍ കൊച്ചുവേളി-ഹൂബ്ലി എക്‌സ്പ്രസിന്റെ സര്‍വീസ് കൊച്ചുവേളി മുതല്‍ തൃശ്ശൂര്‍ വരെ റദ്ദാക്കി. തൃശ്ശൂരില്‍നിന്നാണ് ഈ തീവണ്ടിയുടെ സര്‍വീസ് ആരംഭിക്കുക.

2. 16-08-18ന്റെ 12696ാം നമ്പര്‍ തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിന്റെ തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ഓട്ടം റദ്ദാക്കി. തീവണ്ടി പാലക്കാട് ജംങ്ഷനില്‍ നിന്ന് പുറപ്പെടും.

3. 16-08-18ന്റെ 16188ാം നമ്പര്‍ എറണാകുളം-കാരയ്ക്കല്‍ എക്‌സ്പ്രസ് എറണാകുളത്തിനും പാലക്കാടിനും ഇടയില്‍ ഓടില്ല. പാലക്കാട് ജംങ്ഷനില്‍നിന്നാണ് സര്‍വീസ് ആരംഭിക്കുക.

16-08-18നു വഴിതിരിച്ചുവിടപ്പെട്ട തീവണ്ടികള്‍

1. 14-08-18നു മുംബൈ സി.എസ്.എം.ടിയില്‍നിന്നു തിരിച്ച 16381ാം നമ്പര്‍ മുംബൈ-കന്യാകുമാരി ജയന്തി എക്‌സ്പ്രസ് ഈറോഡ്, ഡിണ്ടിഗല്‍, മധുര ജംങ്ഷന്‍ വഴി തിരിച്ചുവിട്ടു.

2. 15-08-18നു കെ.എസ്.ആര്‍. ബെംഗളുരുവില്‍നിന്നു പുറപ്പെട്ട 16526ാം നമ്പര്‍ ബെംഗളുരു-കന്യാകുമാരി അയലന്റ് എക്‌സ്പ്രസ് സേലം, നാമക്കല്‍, ഡിണ്ടിഗല്‍, തിരുനല്‍വേലി വഴി തിരിച്ചുവിടും.

വഴിയില്‍ ഓട്ടം നിയന്ത്രിച്ച തീവണ്ടികള്‍:

1. 15-08-18നു മംഗലാപുരം ജംങ്ഷനില്‍ നിന്നു പുറപ്പെട്ട 16603ാം നമ്പര്‍ മംഗലാപുരംതിരുവനന്തപുരം മാവേലി എക്‌സ്പ്രസ് ഷൊര്‍ണൂര്‍ ജംക്ഷനില്‍ നിര്‍ത്തിയിടും.

2. 15-08-18നു മംഗലാപുരം ജംങ്ഷനില്‍നിന്നു പുറപ്പെട്ട 16630ാം നമ്പര്‍ മംഗലാപുരംതിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ് ഷൊര്‍ണൂര്‍ ജംക്ഷനില്‍ നിര്‍ത്തിയിടും.

3. 16-08-18നു ഗുരുവായൂരില്‍നിന്നു പുറപ്പെടുന്ന 16341ാം നമ്പര്‍ ഗുരുവായൂര്‍- തിരുവനന്തപുരം ഇന്റര്‍സിറ്റി വഴിതിരിച്ചുവിടും.

അങ്കമാലി-ആലുവ റൂട്ടില്‍ ഒരു ട്രാക്കിലൂടെ മാത്രം സര്‍വീസ് നടക്കുന്നതിനാല്‍ 16-08-18നു വൈകിയ തീവണ്ടികള്‍:

1. 15-08-18നു മധുരയില്‍നിന്നു തിരിച്ച 16344ാം നമ്പര്‍ മധുര-തിരുവനന്തപുരം അമൃത എക്‌സ്പ്രസ്.

2. 14-08-18നു ഹസ്രത്ത് നിസാമുദ്ദീനില്‍നിന്നു തിരിച്ച 12432ാം നമ്പര്‍ ഹസ്രത്ത് നിസാമുദ്ദീന്‍-തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ്.

3. 15-08-18നു കെ.എസ്.ആര്‍.ബെംഗളുരുവില്‍നിന്നു തിരിച്ച 16315ാം നമ്പര്‍ കെ.എസ്.ആര്‍.ബെംഗളുരു-കൊച്ചുവേളി എക്‌സ്പ്രസ്.

4. 14-08-18നു ഹസ്രത്ത് നിസാമുദ്ദീനില്‍നിന്നു തിരിച്ച 12646ാം നമ്പര്‍ ഹസ്രത്ത് നിസാമുദ്ദീന്‍-എറണാകുളം മില്ലേനിയം എക്‌സ്പ്രസ്.

5. ചെന്നൈ സെന്‍ട്രലില്‍നിന്നു തിരിച്ച 12623ാം നമ്പര്‍ ചെന്നൈ-തിരുവനന്തപുരം മെയില്‍.

LEAVE A REPLY

Please enter your comment!
Please enter your name here