Connect with us

Kerala

സഹായമഭ്യര്‍ഥിച്ച് കലക്ടര്‍; കോഴിക്കോട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് 8000ത്തോളം പേര്‍

Published

|

Last Updated

കോഴിക്കോട്: പ്രളയക്കെടുതിയില്‍ കോഴിക്കോട് ജില്ലയില്‍ 95 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 8000ത്തോളം ആളുകള്‍. ഓരോരുത്തരും തങ്ങള്‍ക്കാവും വിധം സഹായവുമായി മുന്നോട്ട് വന്ന് ഈ പ്രതിസന്ധി ഘട്ടത്തില്‍ അകപ്പെട്ട നമ്മുടെ സഹോദരങ്ങള്‍ക്കൊപ്പം ഉണ്ടാവണമെന്ന് ജില്ലാ കലക്ടര്‍ യുവി ജോസ് അഭ്യര്‍ഥിച്ചു.

മഴ ശക്തമായി ഇതേ രീതിയില്‍ തുടരുന്നത് കടുത്ത വെല്ലുവിളിയാണ്. പക്ഷെ പ്രതിസന്ധികള്‍ക്ക് മുന്നില്‍ പതറാതെ തളരാതെ ഒത്തൊരുമയോടെ മുന്നേറിയ പാരമ്പര്യമാണ് നമ്മുടേത്. ഈ പ്രാവശ്യവും നമ്മുടെ നാട് ഒറ്റക്കെട്ടായി ഊണും ഉറക്കവുമില്ലാതെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വ്യാപ്രതരാണ്. പക്ഷെ ദുരിതാശ്വാസ ക്യാമ്പുകള്‍ ഓരോ മണിക്കൂറിലും പുതുതായി തുറക്കുന്നതോടെ നമ്മുടെ ആവശ്യങ്ങളും കൂടിക്കൂടി വരികയാണ്.

ക്യാമ്പുകളില്‍ വളരെ അത്യാവശ്യമുള്ള സാധനങ്ങളുടെ ഒരു ലിസ്റ്റ് താഴെ നല്‍കുകയാണ്. സാധനങ്ങള്‍ നല്‍കാന്‍ സന്നദ്ധരായവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ ബന്ധപ്പെട്ടുകയോ, അല്ലെങ്കില്‍ മാനാഞ്ചിറയിലുള്ള ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡിടിപിസി) ഓഫീസില്‍ ഏല്‍പ്പിക്കുകയോ ചെയ്യുക. അന്വേഷണങ്ങള്‍ക്ക് ബന്ധപ്പെട്ടേണ്ട ഫോണ്‍ നമ്പറുകള്‍: 98477 36000, 9961762440,
98477 64000

1. പുതപ്പ്
2. ബെഡ് ഷീറ്റ്
3. ലുങ്കി
4. മാക്‌സി 5. മെഴുക് തിരി
6. കുടിവെള്ളം
7. സാനിറ്ററി നാപ്കിനുകള്‍
8. അരി
9. റവ
10. ആട്ട
11. ബിസ്‌കറ്റ്
12. ധാന്യങ്ങള്‍
13. പയറുവര്‍ഗ്ഗങ്ങള്‍
14. പാചക എണ്ണ
15. ഇന്നര്‍ വെയേര്‍സ് (കുട്ടികള്‍, സ്ത്രീകള്‍, പുരുഷന്‍മാര്‍)
15. ബക്കറ്റ്, മഗ്ഗ്, സോപ്പ്.